KERALA

‘വൈകുന്നേരം ആറരയ്ക്ക് ശേഷം ഒന്നും കഴിക്കാറില്ല, നമ്മുടെ ശാസ്ത്രം പറയുന്നത് അതാണ്’-അക്ഷയ് കുമാര്‍


ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. 57-ാം വയസിലും ചെറുപ്പം നിലനിര്‍ത്താന്‍ അദ്ദേഹത്തെ സഹായിക്കുന്നത് ഭക്ഷണശീലവും ഡയറ്റുമാണ്. ഇതിനെ കുറിച്ച് അക്ഷയ് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വൈകുന്നേരം ആറരയ്ക്ക് ശേഷം താന്‍ ഒന്നും കഴിക്കാറില്ലെന്നും നമ്മുടെ ശാസ്ത്രം പറയുന്നത് അതാണെന്നും അക്ഷയ് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രാത്രി വിശപ്പ് തോന്നുകയാണെങ്കില്‍തന്നെ മുട്ടയുടെ വെള്ളയോ റാഡിഷോ കാരറ്റോ കഴിക്കുമെന്നും അതല്ലെങ്കില്‍ സൂപ്പോ സാലഡോ കഴിക്കുമെന്നും അക്ഷയ് പറയുന്നു.


Source link

Related Articles

Back to top button