KERALA

വൈദികരുടെ അരമന പ്രതിഷേധം അവസാനിപ്പിച്ചു; ജൂണ്‍ അഞ്ചിന് യോഗം


കൊച്ചി: ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി എറണാകുളം അതിരൂപത ബിഷപ്പ് ഹൗസില്‍ ഒരുസംഘം വൈദികര്‍ വ്യാഴാഴ്ച തുടങ്ങിയ പ്രതിഷേധം അവസാനിപ്പിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 5-ന് അതിരൂപത വൈദികസമിതി യോഗം വിളിച്ചുചേര്‍ക്കുമെന്ന് വ്യക്തമാക്കി മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കുറിപ്പ് പുറത്തിറക്കിയതിനേത്തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ മാര്‍ പാംപ്ലാനിയുടെ പേരില്‍ രണ്ട് കത്തുകള്‍ പുറത്തുവന്നത് വിവാദമായി.വൈദിക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഏകീകൃത കുര്‍ബാന പ്രശ്‌നത്തില്‍ അതിരൂപത കൂരിയയുടെ ഇടപെടല്‍ തടഞ്ഞുകൊണ്ടാണ് രണ്ടാമത്തെ കുറിപ്പ്.


Source link

Related Articles

Back to top button