WORLD
വൈദ്യുതി, വെള്ളം, റോഡ്, ഭൂമി, കോടതി…; ഏപ്രില്‍ 1 മുതൽ മലയാളിയുടെ പോക്കറ്റ് കീറുന്നതിങ്ങനെ; മാറ്റം വരുന്ന നിരക്കുകൾ

പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 15 വര്‍ഷം കഴിഞ്ഞ ബൈക്കുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും കാറുകളുടെയും നികുതിയിലാണു മാറ്റം. 15 വർഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങൾക്കും റോഡ് നികുതി: 1350 രൂപ (പഴയത് 900 രൂപ). 750 കിലോ വരെയുള്ള സ്വകാര്യ കാറിന് 9600 രൂപ (6400 രൂപ), കാർ 750 മുതൽ 1500 കിലോ വരെ: 12,900 രൂപ (8600 രൂപ), കാർ 1500 കിലോയ്ക്കു മേൽ: 15,900 രൂപ (10,600 രൂപ)
Source link