KERALA

വൈഭവിന്റെ വൈഭവം തിരിച്ചറിഞ്ഞ് ബിഹാര്‍ സര്‍ക്കാര്‍; പ്രഖ്യാപിച്ചത് 10 ലക്ഷം ക്യാഷ് പ്രൈസ്


പാറ്റ്‌ന: ഐപിഎല്ലില്‍ റെക്കോഡ് സെഞ്ചുറി കുറിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മികച്ച പ്രകടനത്തിന് സൂര്യവംശിയെ അഭിനന്ദിച്ച നിതീഷ്, സംസ്ഥാന സര്‍ക്കാര്‍ താരത്തിന് 10 ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.’ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയ ബിഹാറിലെ വൈഭവ് സൂര്യവംശിക്ക് അഭിനന്ദനങ്ങളും ആശംസകളും. കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും ഫലമായി അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പുതിയ പ്രതീക്ഷയായി മാറിയിരിക്കുന്നു. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന് ശേഷം, വൈഭവിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ സമ്മാനത്തുക നല്‍കും.’ – നിതീഷ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വൈഭവിനൊപ്പം പകര്‍ത്തിയ ചിത്രം സഹിതമാണ് നിതീഷ് കുമാറിന്റെ പോസ്റ്റ്. ഭാവിയില്‍ വൈഭവ് ഇന്ത്യന്‍ ടീമിനായി പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബിഹാറിലെ സമസ്തിപുര്‍ സ്വദേശിയാണ് വൈഭവ്.


Source link

Related Articles

Back to top button