KERALA

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് പിഴ ഒഴിവാക്കൽ; നോട്ടീസുകൾ യഥാർഥ ഉടമയ്ക്ക്, ഒടുവിൽ കേസ്


കൊച്ചി: വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് താനൂർ സ്വദേശി റഷീദിന്റെ പേരിൽ പോലീസ് വ്യാജരേഖ ചമച്ചതിന് കേസെടുത്തു. തൃശ്ശൂർ സ്വദേശി വിമലിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ നമ്പറാണ് റഷീദ് വ്യാജമായി ഉപയോഗിച്ചത്. ഇയാൾ നടത്തിയ ഗതാഗത നിയമ ലംഘനങ്ങളുടെ നോട്ടീസ് വിമലിനാണ് ലഭിച്ചിരുന്നത്. മോട്ടോർ വാഹന വകുപ്പിനും പോലീസിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.


Source link

Related Articles

Back to top button