KERALA
‘ഒറ്റയിരിപ്പിൽ 18കുപ്പി ബിയർവരെ കഴിച്ചിരുന്നു’, മദ്യപാന ആസക്തിയെ മറികടന്നതിനേക്കുറിച്ച് ജാവേദ് അക്തർ

മദ്യപാന ആസക്തിയെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. മിഡ് ഡേക്ക് നല്കിയ അഭിമുഖത്തിലാണ് ദിവസവും ഒരൊറ്റയിരിപ്പില്‍ 18 കുപ്പി ബിയര്‍ വരെ കഴിച്ചകാലമുണ്ടെന്നും അതിനെ മറികടന്നതെങ്ങനെയെന്നും ജാവേദ് അക്തര്‍ തുറന്നുപറഞ്ഞത്. ‘വിസ്കിയോട് അലര്‍ജിക് ആയിരുന്ന താന്‍ ബിയര്‍ മാത്രമാണ് കഴിച്ചിരുന്നത്. ഒറ്റയിരിപ്പില്‍ 18 കുപ്പി ബിയര്‍വരെ കഴിക്കുമായിരുന്നു. പിന്നീട് വയര്‍ ചാടിയതോടെയാണ് ബിയര്‍ നിര്‍ത്തി റമ്മിലേക്ക് തിരിഞ്ഞത്’, ജാവേദ് അക്തര്‍ പറഞ്ഞു. ആരുടെയും കൂട്ടില്ലാതെയും താന്‍ മദ്യപിച്ചിരുന്നുവെന്നും ജാവേദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.
Source link