INDIA

വ്യാപാരക്കമ്മി കുറയുന്നത് ആശ്വാസം, നികുതിയില്‍ കുതിപ്പ്, രാജ്യാന്തര പിന്തുണയും – മുന്നേറി ഇന്ത്യൻ വിപണി


അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെയും ചൈനീസ് സാമ്പത്തിക ഉത്തേജന പ്രഖ്യാപനത്തിന്റെയും പിൻബലത്തിൽ നേട്ടത്തിൽ ആരംഭിച്ച ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും നേട്ടം കുറിച്ചു. ഫെഡ് യോഗത്തിന് മുന്നോടിയായി അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിൽ തുടർന്നപ്പോൾ കൊറിയൻ വിപണി 1.73%വും ജാപ്പനീസ് വിപണി 0.95%വും നേട്ടമുണ്ടാക്കി. യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.   പ്രതീക്ഷക്ക് വിപരീതമായി നെഗറ്റീവ് ഓപ്പണിങ് നടത്തിയ നിഫ്റ്റി 22577 പോയിന്റിലേക്ക് കുതിച്ചുകയറിയെങ്കിലും പിന്നീട് ക്രമപ്പെട്ട് 111 പോയിന്റ് നേട്ടത്തിൽ 22508 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 341 പോയിന്റ് നേട്ടത്തിൽ 74169 പോയിന്റിലും ക്ളോസ് ചെയ്തു. ഫെബ്രുവരിയിലെ സിപിഐ ക്രമപ്പെട്ടതും ഐഐപി അനുമാനത്തില്‍ മുന്നേറിയതിന്റെ ആനുകൂല്യവും വിപണിയിൽ പ്രകടമായിരുന്നു. വ്യാപാരക്കമ്മി കുറഞ്ഞു ഫെഡ് യോഗം നാളെ മുതൽ 


Source link

Related Articles

Back to top button