വ്യാപാരയുദ്ധ പിന്തുണയിൽ നേട്ടമുറപ്പിച്ച് ഇന്ത്യൻ വിപണി, വിദേശ വാങ്ങലുകാര്‍ തുണയ്ക്കുമോ?

ചൈനയും അമേരിക്കയും തമ്മിലുള്ള തീരുവയുദ്ധം ഇന്ത്യൻ കമ്പനികൾക്കും കയറ്റുമതിക്കാർക്കും അതിലൂടെ ഇന്ത്യൻ വിപണിക്കും വീണ്ടും നല്ല സമയവും കൊണ്ട് വരുമെന്ന ധാരണ വിപണിക്ക് ഇന്നും പോസിറ്റീവ് തുടക്കം നൽകി. ഇന്നലെ വിദേശഫണ്ടുകൾ വാങ്ങലുകാരായതാണ് വിപണിയുടെ ആത്മവിശ്വാസം ഉയർത്തിയത്. എങ്കിലും നേട്ടത്തോടെ തന്നെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണിക്ക് മുന്നേറ്റം തുടരാനാകാതിരുന്നത് അവസാന മണിക്കൂറിലെ ലാഭമെടുക്കലിനു വഴി വച്ചു. നിഫ്റ്റി 23801 പോയിന്റ് വരെ മുന്നേറിയെങ്കിലും ലാഭമെടുക്കലിൽ വീണ് 23696 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്നലെ 1397 പോയിന്റ് നേട്ടം സ്വന്തമാക്കിയ സെൻസെക്സ് ഇന്ന് 312 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ ഫണ്ടുകൾ വീണ്ടും ആർബിഐ യോഗം തുടങ്ങി ഇന്നാരംഭിച്ച ആർബിഐ നയാവലോകനയോഗ തീരുമാനങ്ങൾ വെള്ളിയാഴചയാണ് പുതിയ ആർബിഐ ഗവർണർ പ്രഖ്യാപിക്കുക. ആർബിഐ ഇത്തവണയും റിപ്പോ നിരക്ക് 6.50%ൽ നിന്നും മാറ്റിയേക്കില്ല എന്നാണ് വിപണി പ്രതീക്ഷ. നിലവിൽ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35%വും, സിആർആർ 4%വുമാണ്.
Source link