KERALA

എമ്പുരാന്റെ വരവ് ആഘോഷമാക്കാന്‍ കാലിഫോര്‍ണിയയിലെ ആരാധകര്‍; ആദ്യ ഷോകളുടെ ടിക്കറ്റ് വിറ്റുതീര്‍ന്നു


മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത ചിത്രം എമ്പുരാന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കാലിഫോര്‍ണിയ ബേ ഏരിയയിലെ ആരാധകര്‍. മാര്‍ച്ച് 26-ന് ഫ്രീമോണ്ടിയിലെ സിനി ലോഞ്ചില്‍ മോഹന്‍ലാല്‍ ആരാധകര്‍ പ്രീമിയര്‍ ഷോ നടത്തും. 5.30-ന് ഫാന്‍സ് ഷോയോടെ തുടങ്ങുന്ന ആഘോഷം രാത്രി 11 വരെ നീളും.റിലീസ് ദിവസം ആകെ 12 ഷോകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ ആരാധകര്‍ എത്തിയാല്‍ ഷോകളുടെ എണ്ണം കൂട്ടും. 5.30-ന് നടക്കുന്ന നാല് ഫാന്‍ഷോകളുടെ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മറ്റ് ഷോകളുടേയും ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിക്കപ്പെടുകയാണ്.


Source link

Related Articles

Back to top button