WORLD
വർക്കലയിലെ ‘പിശുക്കൻ’, കോടികളുടെ തട്ടിപ്പുവീരൻ; അലക്സേജിന്റെ തനിനിറം ഞെട്ടിക്കുന്നത്

തിരുവനന്തപുരം ∙ വർക്കല കുരയ്ക്കണ്ണിയിൽ ബീച്ചിനോടു ചേർന്ന് 2 നില വീട്ടിൽ, അറുപിശുക്കനെപ്പോലെ താമസിച്ചിരുന്നയാളുടെ തട്ടിപ്പിന്റെ വലുപ്പം കണ്ട് ആദ്യം ഞെട്ടിയത് വീടു വാടകയ്ക്ക് നൽകിയ വർക്കല സ്വദേശി എ. സലീമാണ്. 8 വർഷം മുൻപ് വീട് വാടകയ്ക്ക് എന്ന ബോർഡ് കണ്ടാണ് സലീമിനെ അലക്സേജ് വിളിക്കുന്നത്. വന്നു കണ്ടയുടൻ അഡ്വാൻസ് കൊടുത്തു. വർഷം 3 ലക്ഷം രൂപ വാടക. അലക്സേജ് ഭാര്യ യൂലിയയുടെ ഒപ്പമാണ് താമസിക്കാനെത്തുന്നത്. റഷ്യയിൽ നിന്നുള്ള മൂന്നോ നാലോ കുടുംബ സുഹൃത്തുക്കളും അവരുടെ കുടുംബവുമാണ് അലക്സേജിനെക്കൂടാതെ ഇവിടെ വന്നുപോകുന്നത്. ബിസിനസ് പാർട്നറായ റഷ്യൻ പൗരൻ അലക്സാണ്ടർ മിറ സെർദയുമായി പിന്നീട് സലീമിനെ കാണാനെത്തി. അലക്സാണ്ടറും സലീമുമായി അടുപ്പം പുലർത്തി.
Source link