KERALA

ശബരിമലയില്‍ വിഷുക്കണി: ആയിരങ്ങള്‍ക്ക് ആനന്ദദര്‍ശനം


ശബരിമല: തങ്ക ശ്രീകോവിലില്‍ അയ്യപ്പസ്വാമിക്കുമുന്നിലൊരുക്കിയ വിഷുക്കണി ആയിരക്കണക്കിന് സ്വാമിഭക്തര്‍ക്ക് ആനന്ദദര്‍ശനമായി. പുലര്‍ച്ചെ നാലിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ച് അയ്യപ്പനെ വിഷുക്കണി കാണിച്ചു.തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. വിഷുദര്‍ശനത്തിന് സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കനുഭവപ്പെട്ടു. ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് , അവയുടെ വിതരണം ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.


Source link

Related Articles

Back to top button