KERALA
ശബ്ദരേഖ വിവാദം: സിപിഎം കൗൺസിലർക്ക് ഏരിയാകമ്മിറ്റിയംഗമായ നഗരസഭാധ്യക്ഷയുടെ വക്കീൽ നോട്ടീസ്

അടൂർ(പത്തനംതിട്ട): മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തായ സംഭവത്തിൽ കൗൺസിലർക്കെതിരേ വക്കീൽ നോട്ടീസ് അയച്ച് നഗരസഭാധ്യക്ഷ. സിപിഎമ്മിന്റെ കൗൺസിലർ റോണി പാണംതുണ്ടിലിനെതിരേയാണ് സിപിഎം അടൂർ ഏരിയ കമ്മിറ്റി അംഗം കൂടിയായ ദിവ്യാ റെജി മുഹമ്മദ് വക്കീൽ നോട്ടീസ് അയച്ചത്. ശബ്ദരേഖ സംബന്ധിച്ച ആരോപണം പിൻവലിച്ച് പത്രമാധ്യങ്ങൾവഴിയും പരസ്യമായും മാപ്പ് പറയണമെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചത്. അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികളുമായി മുൻപോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
Source link