KERALA

ശരീരത്തിനേറ്റ മുറിവുകള്‍ ഉണങ്ങിയേക്കാം, മനസിനേറ്റ ആഘാതമോ?; PTSD എങ്ങനെ നേരിടാം?


രാജ്യത്തെ നടുക്കി ഒരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ വീണ്ടും അശാന്തി പടരുന്നു. കശ്മീരിലെ പഹല്‍ഗാം പട്ടണത്തിനടുത്തുള്ള പ്രശസ്തമായ പുല്‍മേട്ടില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടതോടെ ജീവിതം ആസ്വദിക്കാനെത്തിയവരുടെ കൺമുന്നിൽവെച്ച് തങ്ങളുടെ ഉറ്റവർ മരിച്ചുവീണു. കുടുംബാം​ഗങ്ങളേയും സഹയാത്രികരേയും അക്രമികൾ നിഷ്കരുണം വെടിവെച്ച് കൊലപ്പെടുത്തുന്നതാണ് ഇവർക്ക് കാണേണ്ടിവന്നു. ഹൈദരാബാദിൽ നിന്നുള്ള ഒരു ഐബി ഉദ്യോ​ഗസ്ഥൻ സ്വന്തം ഭാര്യയുടേയും കുട്ടികളുടേയും മുന്നിൽവെച്ചാണ് മരിച്ചുവീണത്. പരിക്കേറ്റവരുടെ ശരീരത്തിനേറ്റ മുറിവുകൾ ഒരുപക്ഷേ കാലക്രമേണ ഭേദമായേക്കാം. എന്നാൽ അവരുടെ മനസ്സിനേറ്റ ആഘാതമോ?. ഏറെ ഭീതിജനകമായ ഒരു സംഭവത്തിന്റെ ഭാഗമാവുകയോ, സാക്ഷിയാവുകയോ ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന ഒരു മാനസികാരോഗ്യാവസ്ഥയായ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) ഈ ആക്രമണം നേരിട്ടോ അല്ലാതെയോ ബാധിച്ചവർക്ക് രൂപപ്പെട്ടേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.


Source link

Related Articles

Back to top button