മിസ്റ്റർ ചീഫ് മിനിസ്റ്റർ,നടന്നത് പറയണമെന്ന് ചെന്നിത്തല; ‘യാദൃച്ഛിക’ കൂടിക്കാഴ്ച വിശദീകരിച്ച് പിണറായി

തിരുവനന്തപുരം: ഗവര്‍ണറുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരമനും കേരള ഹൗസില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച സംബന്ധിച്ച് വിവധ കോണുകളില്‍നിന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അസാധരണമായ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. ഇന്ന് നിയമസഭയില്‍ രമേശ് ചെന്നിത്തല ആരോപണം ആവര്‍ത്തിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കുവെക്കുകയുണ്ടായി.മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചായിരുന്നു ചെന്നിത്തല മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടത്. നേരത്തെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ വിളി സഭയില്‍ മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയിരുന്നു. എന്നാല്‍ ഇത്തവണ സംയമനത്തോടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ യോഗത്തില്‍ പങ്കെടുത്തത് യാദൃച്ഛികമാണെന്നും മുഖ്യമന്ത്രി വിവരിക്കുകയുണ്ടായി.
Source link