WORLD

ശുഭാംശു ശുക്ല അടുത്ത മാസം ബഹിരാകാശ നിലയത്തിലേക്ക്; സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിൽ യാത്ര


വാഷിങ്ടൻ∙ ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസമെന്ന് നാസ. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിലാകും ശുഭാംശുവിന്റെ യാത്ര. ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേശ് ശര്‍മയാെണങ്കിലും ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലാകും. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ആക്സിയോമിന്റെ ആക്സിയോം മിഷന്‍ നാലിന്റെ ഭാഗമായാണ് ശുഭാംശു ബഹിരാകാശത്തേക്ക് പോവുക. ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. മലയാളികൂടിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ശുഭാംശുവിന്റെ ബാക്ക് അപ്പ് മാന്‍. 


Source link

Related Articles

Back to top button