WORLD

ശ്രീനന്ദയ്ക്കു പിന്നാലെ ഷൻഫയും; തിരൂർക്കാട് അപകടത്തിൽ മരണം രണ്ടായി


വണ്ടൂർ∙ കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വണ്ടൂർ സ്വദേശിയായ വിദ്യാർഥിനിയും മരിച്ചു. കൂരിക്കുണ്ട് പാറാഞ്ചേരി നൗഷാദിന്റെ മകൾ ഷൻഫ (20) ആണ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപകടത്തിൽ ഷൻഫയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21) ഇന്നലെ മരിച്ചിരുന്നു. മണ്ണാർക്കാട് യുണിവേഴ്സൽ കോളജ് അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീനന്ദ. 22 പേർക്കാണ് പരുക്കേറ്റിരുന്നത്. ഷൻഫയുടെ കബറടക്കം പോസ്റ്റ്‌മോർട്ടത്തിനുശേഷം വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദിൽ നടക്കും. കോഴിക്കോട്ടുനിന്നു പാലക്കാട്ടേക്കു പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.


Source link

Related Articles

Back to top button