KERALA
പാനീയങ്ങളുടെ ലേബലുകളില്‍ ‘100% ഫ്രൂട്ട് ജ്യൂസ്’ എന്ന അവകാശവാദം വേണ്ട; നിലപാടിൽ ഉറച്ച് FSSAI

പാക്കേജ് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ ലേബലുകളിലും പ്രചാരണ വിവരങ്ങളിലും ‘100%’ പഴച്ചാർ എന്ന വാദം ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്‌എസ്‌എസ്‌എഐ). വാദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും അവ്യക്തവും വ്യാഖ്യാനത്തിന് ഇടയാക്കുന്നതുമാണെന്ന് എഫ്‌എസ്‌എസ്‌എഐ വ്യക്തമാക്കി. ‘100% ഫ്രൂട്ട് ജ്യൂസ്’ എന്ന വാദം ലേബലുകളിലും പരസ്യങ്ങളിലും ഒഴിവാക്കാൻ 2024-ലും എഫ്‌എസ്‌എസ്‌എഐ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി, 2024 ഡിസംബർ അവസാനത്തോടെ “100% ഫ്രൂട്ട് ജ്യൂസ്” എന്ന് അവകാശപ്പെടുന്ന എല്ലാ മുൻകൂട്ടി അച്ചടിച്ച പാക്കേജിങ് ഉത്പന്നങ്ങളും തീർക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
Source link