WORLD

ഷമിയുടെ ആവശ്യം അംഗീകരിച്ചു; പന്തിൽ തുപ്പൽ, വിയർപ്പ് തേക്കുന്നതിലെ വിലക്ക് നീക്കി: തുപ്പൽ തേക്കുന്ന ചിത്രം സ്റ്റാറ്റസ് ഇട്ട് ആഘോഷം


ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റിലെ നിയമങ്ങൾ പൊളിച്ചെഴുതുന്ന ശീലം മാറ്റാതെ ഐപിഎൽ.ബോളിങ്ങിനിടെ പന്ത് മിനുക്കാൻ തുപ്പലും വിയർപ്പും ഉപയോഗിക്കുന്നതിനുള്ള വിലക്ക് (സലൈവ ബാൻ) ഐപിഎലിൽനിന്നു പിൻവലിച്ചു. കഴിഞ്ഞ കോവിഡ് കാലത്തു നിലവിൽ വരുകയും പിന്നീട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രാബല്യത്തിലാക്കുകയും ചെയ്ത വിലക്കാണ് ഐപിഎലിൽനിന്നു മാത്രമായി നീക്കുന്നത്.ഇന്നലെ മുംബൈയിൽ ചേർന്ന ക്യാപ്റ്റൻമാരുടെ യോഗത്തിലാണ് തീരുമാനം. ഐപിഎലിൽ നിലവിലുള്ള ഇംപാക്ട് പ്ലെയർ നിയമം 2027 വരെ തുടരും. മഞ്ഞു വീഴ്ചയുള്ള മത്സരങ്ങളിൽ രണ്ടാം ന്യൂബോൾ അനുവദിക്കുമെന്നതാണ് മറ്റൊരു തീരുമാനം. പന്തിൽ റിവേഴ്സ് സ്വിങ് ലഭിക്കുന്നതിനായി സലൈവ ബാൻ നീക്കണമെന്ന് ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫിക്കിടെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു. 


Source link

Related Articles

Back to top button