KERALA

‘ഷൈനിനെ അഭിനയിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണ്’ നിര്‍മാതാക്കളുടെ സംഘടന


കൊച്ചി: മയക്കുമരുന്ന് ഉപയോഗിക്കുന്ന അഭിനേതാക്കള്‍ക്കെതിരേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നടപടി എടുക്കുമെന്ന് സംഘടന ജനറല്‍ സെക്രട്ടറി ബി.രാകേഷ്. ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരവസരം കൂടി നല്‍കുകയാണെന്ന ഫെഫ്ക പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതികരണം.ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കള്‍ സെറ്റില്‍ വൈകി വരുന്നതും മറ്റും മൂലം നഷ്ടമനുഭവിക്കുന്നത് നിര്‍മാതാക്കളാണ്. സംവിധായകനോടും തിരക്കഥാകൃത്തിനോടുമൊക്കെ സംസാരിച്ച് സിനിമയില്‍ ആര് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതും അവര്‍ക്ക് പ്രതിഫലം നല്‍കുന്നതും നിര്‍മാതാക്കളാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന അഭിനേതാക്കള്‍ക്കെതിരേ കടുത്ത നടപടിയെടുക്കും. ഫെഫ്ക നിലപാടിനെ കുറിച്ച് അറിയില്ല. ഷൈനിനെതിരായ നടി വിന്‍ സിയുടെ പരാതിയില്‍, ഇന്റേണല്‍ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Related Articles

Back to top button