സംഭവ് സ്റ്റീല്‍, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ ഐപിഒകൾ നേട്ടത്തിൽ അവസാനിച്ചു

ഏറെ അലകളുയർത്തി ഐപിഒ വിപണിയിലെത്തിയ സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍, ഇൻഡോഗൾഫ് കോർപ് സയൻസസ് ഐപിഒകൾ ഇന്നവസാനിച്ചു. മൂന്ന് ഐപിഒകളും പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ആദ്യ ദിനത്തിൽ ഐപിഒയുടെ 60 ശതമാനം മാത്രമാണ് സംഭവ് സ്റ്റീൽസിന് നേടാനായതെങ്കിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഐപിഒ മുന്നേറി. 540 കോടി രൂപ സമാഹരിക്കാനാണ് സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലക്ഷ്യമിട്ടത്. 440 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും പക്കലുള്ള 100 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 77 രൂപ മുതല്‍ 82 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്. 2,500 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരായ എച്ച് ഡിഎഫ് സി ബാങ്കിന്റെ 10,000 കോടി രൂപയുടെ നിലവിലുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയത്. ബാങ്കിതര മേഖലയിലുള്ള ഒരു സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഐപിഒ ആണിത്. കഴിഞ്ഞ രണ്ട് ദശകത്തിനുള്ളിലെ അഞ്ചാമത്തെ വലിയ ഐപിഒയും. എച് ഡിബിയുടെ വിജയത്തിനു പിന്നാലെ ഏഴോളം എൻബിഎഫ്സികൾ കൂടി വിപണിയലെത്താനാനൊരുങ്ങുകയാണ്.
Source link