WORLD

സംരംഭക സ്വപ്നങ്ങൾക്ക് പ്രതീക്ഷകളുടെ പുതുവേദി; ലക്ഷങ്ങൾ നേടിയത് ആരൊക്കെ? ഇപ്പോൾ കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-2


സംരംഭക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും സമ്മാനിച്ച് ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’ ഷോ. എലവേറ്റിന്റെ രണ്ടാം എപ്പിസോഡ് ഇപ്പോൾ കാണാം. സംപ്രേഷണം മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും. വിനോദ യാത്രകൾക്ക് പുത്തൻമാനം നൽകി ഒരുകൂട്ടം യുവാക്കൾ കെട്ടിപ്പടുത്ത ട്രാവൽജീൻ, കായികപ്രേമികൾക്ക് ആവേശം പകരുന്ന പ്ലേ സ്പോട്സ് എന്നീ സംരംഭങ്ങളാണ് രണ്ടാം എപ്പോസോഡിൽ നിക്ഷേപക പാനലിന് മുന്നിൽ പിച്ചിങ്ങുമായി എത്തുന്നത്. താഴെയുള്ള വീഡിയോയിൽ എപ്പിസോഡ്-2 കാണാം.മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ ഏബ്രഹാം മാമ്മൻ എന്നിവർ ഉൾപ്പെട്ട നിക്ഷേപക പാനലിന്റെ മനസ്സുകീഴടക്കാൻ ഇവർക്ക് കഴിഞ്ഞോ? മൂലധന പിന്തുണയായി കോടികളും ലക്ഷങ്ങളും സ്വന്തമാക്കിയത് ആരൊക്കെ? കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-2ൽ. 


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button