‘ദേ ചേച്ചി കരയുന്നു’; ‘സർക്കീട്ട്’ കണ്ട് കണ്ണീരണിഞ്ഞ് പ്രേക്ഷക, അരികിലെത്തി ആശ്വസിപ്പിച്ച് ദിവ്യപ്രഭ

ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്ത ‘സര്‍ക്കീട്ട്’ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന്റെ പ്രമേയത്തിനും ഓരോ അഭിനേതാക്കളുടേയും പ്രകടനത്തിനും തീയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട ഒരു വൈകാരിക വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഏതാനും തീയേറ്ററുകളില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യപ്രഭയും ദീപക് പറമ്പോലും സ്വാതിദാസ് പ്രഭുവും ബാലതാരം ഒര്‍ഹാനും സംവിധായകന് താമറുമടക്കമുള്ള സംഘമാണ് തീയേറ്ററുകള്‍ സന്ദര്‍ശിക്കുന്നത്. ഇതിനിടെയുണ്ടായ ഒരു പ്രേക്ഷകപ്രതികരണത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
Source link