KERALA
സംസ്ഥാനത്ത് പുക പരിശോധിക്കാത്ത വാഹനങ്ങൾ ഏറുന്നു; മോട്ടോർവാഹന വകുപ്പിന് കണക്കില്ല

കണ്ണൂർ: സംസ്ഥാനത്ത് പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങൾ ഏറുന്നു. എന്നാൽ മോട്ടോർവാഹന വകുപ്പിന്റെ കൈയിൽ പുതിയ കണക്കില്ല. പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ 2023-ൽ മോട്ടോർവാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 17,974 കേസുകളാണ്. അതിനുശേഷമുള്ള കണക്ക് വകുപ്പ് ക്രോഡീകരിച്ചിട്ടില്ല. വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് മോട്ടോർവാഹന വകുപ്പ് (എൻഫോഴ്സ്‌മെന്റ്) നൽകിയ വിവരാവകാശ രേഖയിലാണ് ഈ മറുപടി.2021-ൽ പിടിച്ച വാഹനങ്ങളുടെ ഇരട്ടിയിലധികമാണ് 2023-ൽ പിടിച്ച് കേസെടുത്തത്. 2022-ൽ 10,271 വാഹനങ്ങൾ പിടിച്ചു. പിടിച്ചവയിൽ ഭൂരിഭാഗവും പുകപരിശോധനാസർട്ടിഫിക്കറ്റില്ലാത്ത പഴയ വാഹനങ്ങളാണ്.
Source link