KERALA
സാമൂഹികമാധ്യമത്തിലെ വീഡിയോ കണ്ടുള്ള ഡയറ്റ് പണിതരും, മുന്നറിയിപ്പുമായി വിദഗ്ധർ

സാമൂഹികമാധ്യമങ്ങളിൽ ഡയറ്റ് ഉപദേശങ്ങളുമായി വരുന്ന മെലിഞ്ഞ് വെളുത്ത യുവതീയുവാക്കളെ കണ്ടിട്ടില്ലേ? കീറ്റോ ഡയറ്റുമുതൽ ഭക്ഷണം പാകംചെയ്യാതെമാത്രം കഴിക്കുന്ന രീതിവരെ വിശദീകരിക്കുന്ന ഇത്തരം വീഡിയോകൾ യുവാക്കളെ വലിയതോതിൽ ബാധിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട അസുഖങ്ങളുണ്ടാകാൻ (ഈറ്റിങ് ഡിസോഡേഴ്‌സ്) ഇത്തരം വീഡിയോകൾ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.സ്ത്രീകളിലാണ് അനൊറെക്സിയ, ബുളീമിയ, ബിഞ്ച് ഈറ്റിങ് തുടങ്ങിയ രോഗങ്ങൾ വർധിച്ചുവരുന്നത്. 2000-ൽ 3.5 ശതമാനം പേർക്കായിരുന്നു ഇത്തരം രോഗം ബാ ധിച്ചിരുന്നതെങ്കിൽ 2018-ൽ അത് 7.8 ശതമാനമാണ്. സാമൂഹികമാധ്യമങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതും ഈ കാലഘട്ടത്തിലാണ്.
Source link