KERALA

സഞ്ജുവിന് പകരക്കാരൻ,  പ്രായം വെറും 14; നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ; ചരിത്രംകുറിച്ച് വൈഭവ്


കഴിഞ്ഞമത്സരത്തിൽ ഇടതുവാരിയെല്ലിനേറ്റ പരിക്കിൽനിന്ന് പൂർണമുക്തനല്ലാത്തതിനാൽ രാജസ്ഥാൻ റോയൽസ് നിരയിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കളിച്ചില്ല. പകരക്കാരനായ വൈഭവ് സൂര്യവംശി ഐപിഎൽ കളിക്കുന്ന പ്രായംകുറഞ്ഞ താരമായി. 14 വർഷവും 23 ദിവസവുമാണ് പ്രായം. ഇംപാക്ട് പ്ലയറായിട്ടാണ് കൗമാരതാരം ബാറ്റിങ്ങിന് ഇറങ്ങിയത്.16 വർഷവും 157 ദിവസവും പ്രായമുള്ളപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അരങ്ങേറിയ പ്രയാസ് റേ ബർമന്റെ റെക്കോഡ് മറികടന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിന് ഇടതുവാരിയെല്ലിന് പരിക്കേറ്റത്. ടീമിനെ റിയാൻ പരാഗ് നയിച്ചു.


Source link

Related Articles

Back to top button