KERALA
സന്തോഷമെന്ന് ഫട്നവിസ്; രാജും ഉദ്ധവും ഒന്നിക്കുന്നുവെന്ന വാർത്തയെ സ്വാഗതംചെയ്ത് ബിജെപി

മുംബൈ: ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിക്കുന്നതായുള്ള വാർത്തകളെ സ്വാഗതംചെയ്ത് ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നവിസ്. ബന്ധുക്കളും ബദ്ധവൈരികളുമായ രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഫട്നവിസിന്‍റെ പ്രതികരണം.ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഇരുവരും തമ്മിൽ ഒന്നിക്കുന്നതിൽ യാതൊരു വിധത്തിലുള്ള സങ്കടത്തിന്റേയും ആവശ്യമില്ല. ഒരാൾ മറ്റൊരാളെ ക്ഷണിക്കുന്നു, അതിന് മറുപടി മറ്റേ ആൾ നൽകുന്നു. ഞങ്ങളെന്തിന് അതിൽ ഇടപെടണം, ഫട്നവിസ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
Source link