KERALA

‘സന്ദേഹങ്ങളിൽ ഞാൻ ആശ്രയിക്കുന്ന മനസ്’; ബ്ലാക്ക് ആൻഡ് വൈറ്റിൽ മണിരത്നത്തിന് കമൽഹാസന്റെ പിറന്നാളാശംസ


സംവിധായകന്‍ മണിരത്‌നത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് കമല്‍ഹാസന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇരുവരും ഒന്നിച്ചുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും കമല്‍ഹാസന്‍ പങ്കുവെച്ചു. മണിര്തനത്തിന്റെ 69-ാം പിറന്നാള്‍ ആണ് തിങ്കളാഴ്ച.കമല്‍ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്ന ‘തഗ് ലൈഫ്’ വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്. ‘നായകന്’ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. കമല്‍ഹാസന് പുറമേ സിലമ്പരസന്‍, തൃഷ, അഭിരാമി, ജോജു എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ.ആര്‍. റഹ്‌മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.


Source link

Related Articles

Back to top button