സഭയിൽ സതീശൻ-ചെന്നിത്തല ദ്വയം, നയരൂപവത്കരണം തരൂര്‍; തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കോൺഗ്രസിന് കർമപദ്ധതി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുറപ്പിക്കാന്‍ ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കുപിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്നത് ബഹുമുഖ കര്‍മപദ്ധതി. പാര്‍ട്ടിയില്‍ നേതാക്കള്‍ ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന സന്ദേശം പുറത്തേക്ക് നല്‍കാനുതകുന്ന വിധത്തിലാണ് പദ്ധതി. സംസ്ഥാന സര്‍ക്കാരിനെതിരായ പോരാട്ടം കടുപ്പിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പുകളില്‍ എല്ലാവിഭാഗം വോട്ടര്‍മാരേയും ഒപ്പംനിർത്തുന്നതിനുള്ള നടപടികളും കൈക്കൊള്ളാനാണ് തീരുമാനം.സംസ്ഥാന സര്‍ക്കാരിനെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടാനാണ് നേതൃത്വത്തിന്റെ നിര്‍ദേശം. സഭയില്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കും. ഇരുവരും സഭയില്‍ വിഷയങ്ങള്‍ ഉന്നയിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി സതീശനും ചെന്നിത്തലയും തമ്മില്‍ തര്‍ക്കമുണ്ടെന്ന സി.പി.എം പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
Source link