KERALA
‘സമയം കഴിഞ്ഞാലും മെഡിക്കല്‍ കോളേജിലെ അവസാനിക്കാത്ത ഒ.പി’, ഡോ. പി.സി. ഈശോ വിടപറയുമ്പോൾ

കോഴിക്കോട്: കേരളത്തിലെ ആദ്യകാല ജനറല്‍ മെഡിസിന്‍ പ്രൊഫസറും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അംഗവുമായിരുന്ന ഡോ. പി.സി. ഈശോ (82) അന്തരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം റിട്ട. പ്രൊഫസറും മേധാവിയുമായിരുന്നു. ഏറെനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പകല്‍ മിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. 1998-ല്‍ വിരമിച്ച അദ്ദേഹം തുടര്‍ന്ന് പിവിഎസ് ആശുപത്രിയിലും ആസ്റ്റര്‍ മിംസ് ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. 2022-ലാണ് മിംസില്‍നിന്ന് വിരമിച്ചത്.ഈശോയെപ്പോലെ സൗഖ്യമേകി, ഹൃദയങ്ങള്‍തൊട്ട ഈശോ ഡോക്ടര്‍
Source link