KERALA
‘മന്ത്രിയുടെ ഖേദപ്രകടനം ആത്മാർത്ഥതയില്ലാത്ത മുതലക്കണ്ണീർ’; അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശത്തിൽ ശാസനയുമായി സുപ്രീംകോടതി. മന്ത്രിയുടെ പരാമർശങ്ങൾ അവിവേകപരമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി ഖേദപ്രകടനം ആത്മാർത്ഥതയില്ലാത്ത മുതലക്കണ്ണീരാണെന്നും വിമർശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കൊടിശ്വര് സിങ് എന്നിവരാണ് കേസ് പരിഗണിച്ചത്. ഞങ്ങൾക്ക് നിങ്ങളുടെ ഖേദപ്രകടനം ആവശ്യമില്ലെന്നും നിയമപ്രകാരം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ദൗർഭാഗ്യകരമായ പ്രസ്താവനയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഒരു മന്ത്രി എന്ന നിലയിൽ മറ്റുള്ളവരേക്കാൾ ഉയർന്ന നിലവാരം പുലർത്തേണ്ടതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
Source link