സമയത്തിന് നടന്നില്ലെങ്കില്‍ വിവാഹം വൈകും ചില നക്ഷത്രങ്ങള്‍

നല്ല വിദ്യാഭ്യാസവും ജോലിയും കാണാനഴകുമൊക്കെ ഉണ്ടായിരുന്നിട്ടും ചില ആളുകളുടെ വിവാഹം വൈകുന്നു. ഒരു പ്രത്യേക പ്രായം കഴിഞ്ഞാൽ വിവാഹം വൈകാൻ സാധ്യതയുള്ള ചില നക്ഷത്രങ്ങൾ ഉണ്ട്.വിവാഹം വൈകും ചില നക്ഷത്രങ്ങള്‍ (ഫോട്ടോസ്- Samayam Malayalam) വിവാഹമെന്നത് പുതുജീവിതം എന്നാണ് നാം പറയുക. ജ്യോതിഷപ്രകാരം വിവാഹമെന്നത് യോഗം എന്നതാണ്. വിവാഹത്തിന് നക്ഷത്രപ്പൊരുത്തം നോക്കുന്നവരുണ്ട്. നക്ഷത്രപ്രകാരം വിവാഹത്തെ കുറിച്ച് ജ്യോതിഷം പല കാര്യങ്ങളും പറയുന്നുണ്ട്. ചില പ്രത്യേക നക്ഷത്രത്തിന് വൈകിയാണ് വിവാഹം നടക്കുക. അതായത് ഒരു പ്രത്യേക പ്രായം കഴിഞ്ഞാല്‍ വിവാഹം വൈകിയേ നടക്കൂവെന്നുള്ള ചില നക്ഷത്രക്കാര്‍. ഇത്തരത്തിലെ ചില നക്ഷത്രങ്ങളെക്കുറിച്ചറിയാം. ഇത് പൊതുവേയുള്ള ഫലമാണ്. ഇതില്‍ ജാതകപ്രകാരം വ്യത്യസ്തമായി വരുന്നവരുമുണ്ടാകാം.ഭരണി നക്ഷത്രംഭരണി നക്ഷത്രക്കാര്‍ക്ക് സമയം തെറ്റി വിവാഹം നടന്നാല്‍ പങ്കാളിയ്ക്ക് രോഗം പോലുള്ള അവസ്ഥകള്‍ വരാന്‍ സാധ്യതയുണ്ട്. 24,25 വയസില്‍ ഇവരുടെ വിവാഹം നടക്കുന്നതാണ് നല്ലത്. പൂരാടം 25,26 വയസാണ് വിവാഹത്തിന് നല്ലത്. ഇതു കഴിഞ്ഞാല്‍ 30ന് മേല്‍ കടന്നുപോകാന്‍ സാധ്യതയുണ്ട്. 35, 37 വരെയാകും വിവാഹപ്രായം. പൂരം നക്ഷത്രംപൂരം നക്ഷത്രക്കാര്‍ക്ക് 23, 24, 25 വയസാണ് വിവാഹയോഗം. ഈ സമയം കഴിഞ്ഞില്ലെങ്കില്‍ പിന്നീട് വൈകാന്‍ സാധ്യതയുണ്ട്. പുണര്‍തം നക്ഷത്രക്കാര്‍ക്ക് 22, 23ല്‍ കഴിഞ്ഞാല്‍, 26,27 ഇത് കഴിഞ്ഞാല്‍ 31, ശേഷം 39 ആണ് വിവാഹപ്രായമായി പറയുന്നത്. ആയില്യം നക്ഷത്രത്തിന് 27ന് ഉള്ളില്‍ വിവാഹം നടക്കുന്നതാണ് നല്ലത്. ഇതല്ലെങ്കില്‍ 33, 34, 35 വയസിലാണ് വിവാഹം നടക്കാന്‍ സാധ്യതയുള്ളത്.Also read: 2024-ല്‍ ഭാഗ്യം തേടിയെത്തും 9 നക്ഷത്രങ്ങള്‍ഉത്രം നക്ഷത്രംഉത്രം നക്ഷത്രക്കാര്‍ക്ക് 30നുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ 40, 42, 45, 48 വയസിലാണ് വിവാഹം നടക്കാന്‍ യോഗമുള്ളത്. തൃക്കേട്ടക്കാര്‍ക്കും 30നുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ വൈകും. തിരുവോണം നക്ഷത്രക്കാര്‍ക്കും 25, 26, 27 വയസില്‍ വിവാഹം നടക്കുന്നതാണ് നല്ലത്. ഇതു കഴിഞ്ഞാല്‍ 29, 35, 36, 40 വയസിലാണ് വിവാഹം നടക്കുക. ചോതി നക്ഷത്രക്കാര്‍ക്കും 25, 26, 29 30, 39, 41, 47, 49 വയസിലാണ് പിന്നീട് വിവാഹപ്രായം പറയുന്നത്. തിരുവാതിരക്കാർക്ക് 22, 23, 24, 27, 28, 32 കഴിഞ്ഞാല്‍ പിന്നെ 42ആണ് വിവാഹത്തിന് സമയം പറയുന്നത്.രേവതി നക്ഷത്രംഅവസാനമായി വരുന്ന രേവതി നക്ഷത്രക്കാര്‍ക്ക് 23, 25, 28, 29 എന്നിവയാണ് ഉത്തമസമയം. ഇത് കഴിഞ്ഞാല്‍ പിന്നെ 32, 33, 34, 38, 39, 43, 48 എന്നിവയാണ് വിവാഹപ്രായമെന്ന് പറയുന്നത്. അതായത് 30ന് മുന്നില്‍ നടന്നില്ലെങ്കില്‍ ഈ നക്ഷത്രക്കാര്‍ക്ക് വിവാഹം വൈകാന്‍ സാധ്യതയുണ്ടെന്ന് പറയാം.രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക
Source link