WORLD

‘സമരവേദിയിൽ ആശാ പ്രവർത്തക പൊട്ടിക്കരഞ്ഞത് ആ ഉദ്യോഗസ്ഥരുടെ പരിഹാസം ഓർത്ത്; മന്ത്രിയും നടത്തിയത് എന്തൊരു വലിയ ഭീഷണി!’


കഠിനമായ ജോലി, തുച്ഛമായ വേതനം, അരക്ഷിതമായ ജീവിതസായാഹ്നം. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കേരളത്തിലെ ആശാ പ്രവർത്തകർ ഒരു മാസത്തിലധികമായി തലസ്ഥാനത്തു സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലാണ്. ദേശീയതലത്തിൽ വരെ ശ്രദ്ധയാകർഷിച്ച കേരളത്തിലെ ആശാ സമരത്തിന്റെ ചുവടു പിടിച്ചു മറ്റു സംസ്ഥാനങ്ങളിലും സമരങ്ങളുണ്ടാകുകയും ചിലരെങ്കിലും അവർ ആവശ്യപ്പെട്ട ആനുകൂല്യം നേടിയെടുക്കുകയും ചെയ്തു. കേരളത്തിലെ ആശാ പ്രവർത്തകരുടെ സമരത്തെ അധിക്ഷേപിക്കാനും അവഗണിക്കാനുമാണു തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്. എന്നാൽ, അതിനെയെല്ലാം അവഗണിച്ചു സമരത്തിന്റെ അടുത്ത ഘട്ടമായി സമര രംഗത്തുള്ള ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, സമരത്തിന്റെ മുഖ്യ സംഘാടകരായ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദുവും കോഓർഡിനേറ്റർ എസ്.മിനിയും സമരത്തിന്റെ വിവിധ വശങ്ങളെ കുറിച്ചു മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു…


Source link

Related Articles

Back to top button