KERALA

സമസ്ത മേഖലകളിലും നുഴഞ്ഞുകയറും, പക്ഷേ ഈ തൊഴിലുകൾ എഐയ്ക്ക് സാധ്യമല്ല- ബില്‍ ഗേറ്റ്‌സ് പറയുന്നു


ദിവസങ്ങള്‍ കഴിയുന്തോറും വിവിധ മേഖലകളില്‍ നിർമിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ചില മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എഐ തങ്ങളുടെ ജോലി എളുപ്പമാക്കിയപ്പോള്‍ മറ്റുചിലര്‍ എഐ കാരണം തങ്ങളുടെ ജോലി പോകുമോ എന്ന ആശങ്കയിലാണ്. ഇപ്പോഴിതാ എഐയ്ക്ക് പകരം വെക്കാനാകാത്ത മൂന്ന് ജോലികള്‍ ചൂണ്ടിക്കാണിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ്.ജീവശാസ്ത്രജ്ഞര്‍ക്കും കോഡിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പകരമാകാന്‍ എഐക്ക് കഴിയില്ലെന്നാണ് ബില്‍ ഗേറ്റ്‌സ് പറയുന്നത്. ജിമ്മി ഫാലനുമായുള്ള ദ ടുനൈറ്റ് ഷോ എന്ന അഭിമുഖ പരിപാടിക്കിടെയായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ അഭിപ്രായപ്രകടനം.


Source link

Related Articles

Back to top button