KERALA

സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികളുണ്ടായില്ല- ശോഭാ സുരേന്ദ്രന്‍


തൃശ്ശൂര്‍: തന്റെ വീടിന് സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സംഭവത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു.സംഭവം നടന്നയുടനെ പോലീസിനെ അറിയിക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്നാല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചെങ്കിലും ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. നടപടി എടുക്കാതിരുന്നാൽ താന്‍ വെറുതെ ഇരിക്കില്ലെന്നും അവർ പറഞ്ഞു.


Source link

Related Articles

Back to top button