ASTROLOGY

വൈധവ്യ യോഗമുള്ള 5 നക്ഷത്രങ്ങള്‍, പരിഹാരം


ജ്യോതിഷപ്രകാരം ഓരോ നാളുകാർക്കും ഓരോ ഫലങ്ങളുണ്ട്. ഓരോരുത്തരുടെയും ജനന സമയവും ജാതകവുമെല്ലാം അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടും.വൈധവ്യ ദോഷം മാറാൻ (ഫോട്ടോസ്- Samayam Malayalam) ജ്യോതിഷം ശാസ്ത്രം തന്നെയാണ്. ഇത് കൃത്യമായി പഠിച്ചിരിയ്ക്കണം എന്നു മാത്രം. ജ്യോതിഷപ്രകാരം പലനാളുകള്‍ക്കും പല ഫലങ്ങള്‍ പറയുന്നുണ്ട്. പൊതുഫലം എല്ലാ നക്ഷത്രങ്ങള്‍ക്കും ഉണ്ടെങ്കിലും ഇത് ജനനസമയവും ജാതകവുമെല്ലാം അടിസ്ഥാനപ്പെടുത്തി വ്യത്യാസവുമുണ്ടാകും. ഇത്തരത്തില്‍ ഒന്നാണ് വൈധ്യവ്യം എന്നത്. ഇവിടെ വൈധ്യവം എന്നത് ഭര്‍ത്താവിന്റെ മരണം എന്നത് മാത്രമല്ല, ഉദ്ദേശിയ്ക്കുന്നത് ഭര്‍ത്താവില്ലാത്ത അവസ്ഥ എന്നതു കൂടിയാണെന്നോര്‍ക്കുക.സ്ത്രീകൾക്ക്ചില പ്രത്യേക നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് ഈ യോഗമുള്ളതായി ജ്യോതിഷം പറയുന്നു. ഗ്രഹനിലയില്‍ ഏഴാംഭാവത്തില്‍ ഒന്നിലേറെ ഗ്രഹങ്ങളുണ്ടെങ്കില്‍ ഒന്നിലേറെ വിവാഹം എന്നു പറയാം. ഇത് വിവാഹേതരബന്ധമാകാം. ഇതല്ലെങ്കില്‍ ഒരു പങ്കാളിയുണ്ടായിരിക്കെ മറ്റൊരു വിവാഹം, ഇതല്ലെങ്കില്‍ ആദ്യപങ്കാളിയുടെ മരണം കാരണം എന്നു പറയാം. ഇത് പൊതുഫലമാണ് എന്നത് പ്രധാനമാണ്. രണ്ടു നക്ഷത്രങ്ങളുടെ പൊരുത്തവും ജാതകവും അടിസ്ഥാനപ്പെടുത്തി ഇത് വ്യത്യാസപ്പെട്ടിരിയ്ക്കും. ഇത് സാധ്യത മാത്രമാണെന്നതും പ്രധാനമാണ്. വേണ്ടത്ര പരിഹാരങ്ങള്‍ ചെയ്താല്‍ ഇതിന് പരിഹാരവുണ്ടാകും.​Also read: ഈ നക്ഷത്രക്കാര്‍ കറുത്ത ചരട് ധരിയ്ക്കരുത്, പകരംതൃക്കേട്ട​ഇതില്‍ തൃക്കേട്ടയാണ് ഒരു നക്ഷത്രം. ഈ നക്ഷത്രത്തില്‍ ജനിയ്ക്കുന്ന സ്ത്രീയ്ക്ക് വൈധവ്യയോഗമുണ്ടെന്ന് പറയാം. ഭര്‍ത്താവിന് മരണം എന്നതാകാം, ഇതല്ലെങ്കില്‍ ഭര്‍ത്താവുണ്ടെങ്കിലും ഇല്ലാത്ത അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നത് എന്ന് പറയാം. സങ്കടപൂര്‍ണവും മനക്ലേശവുമായ വിവാഹജീവിതം ഇവര്‍ക്ക് പൊതുഫലമായി വരുന്നു.അത്തം​​മറ്റൊരു നക്ഷത്രം അത്തം നക്ഷത്രമാണ്. ഇവരുടെ വിവാഹജീവിതം പൊതുവേ സമാധാനക്കേടുണ്ടാകും. ചെറിയ കാര്യങ്ങള്‍ പോലും വഴക്കിലെത്തി വിട്ടുപിരിയേണ്ടി വരുന്ന, അതായത് വൈധവ്യ യോഗത്തിന് തുല്യമായ രീതിയില്‍ എത്തുവാന്‍ സാധ്യതയുള്ള ഒരു നക്ഷത്രമാണ് ഇത്. ​​​അവിട്ടം​​​മൂന്നാമത്തെ നക്ഷത്രം അവിട്ടം നക്ഷത്രമാണ്. പരസ്പരം വിശ്വാസക്കുറവ് ഇവരുടെ ദാമ്പത്യത്തിലുണ്ടാകും. പരസ്പരം മനസിലാക്കാതെയുളള ദാമ്പത്യം, വേര്‍പിരിയലിന് തുല്യമായ രീതിയിലെ പ്രശ്‌നങ്ങള്‍ ഉണ്ടാകുക, ഒരുമിച്ച് എന്തിനെങ്കിലും ഇറങ്ങിയാല്‍ എന്തെങ്കിലും കാര്യത്തിനായി പരസ്പരം വഴക്കുണ്ടാകുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്.രോഹിണി​​​​രോഹിണി നക്ഷത്രമാണ് അടുത്തത്. 2 വിവാഹയോഗം കാണുന്ന നക്ഷത്രം കൂടിയാണ് ഇത്. ചെറിയ കാര്യങ്ങളാല്‍ തല്ലിപ്പിരിയുവാന്‍ സാധ്യതയുളള ഒരു നാളാണിത്. എന്നാല്‍ എല്ലാ രോഹിണിക്കാര്‍ക്കും ഇതുണ്ടാകണം എന്നില്ല. പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്ത് ജീവിയ്ക്കാന്‍ ശ്രമിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇതും ജാതകം അടിസ്ഥാനപ്പെടുത്തി തന്നെയായിരിയ്ക്കും.ആയില്യം​​​​​ആയില്യം അടുത്ത നക്ഷത്രമാണ്. ജീവിതാവസാനം വരെ ഒരുമിച്ചു ജീവിയ്ക്കാം എന്ന് ചിന്തിച്ചിറങ്ങിയാലും ആഗ്രഹിച്ച പോലുളള ജീവിതം ലഭിയ്ക്കണം എന്നില്ല. പരസ്പരമുള്ള കലഹം, ചെറിയ കാര്യങ്ങള്‍ക്കുള്ള വഴക്ക്, കീരിയും പാമ്പും പോലെയുള്ള അവസ്ഥ എന്നിവയെല്ലാം ഇവര്‍ക്കുണ്ടാകും. ഇത്തരത്തില്‍ വൈധവ്യയോഗം ഇവര്‍ക്ക് കൂടുതലായി കാണാറുണ്ട്. ജാതകവശാല്‍ ഇത്തരം യോഗമുണ്ടെങ്കില്‍ ഇതിന് പരിഹാരം ചെയ്യാം.പരിഹാരംഇത്തരം നക്ഷത്രക്കാര്‍, ജാതകത്തില്‍ ഇത്തരം യോഗമുള്ളവര്‍ ശിവക്ഷേത്രത്തില്‍ പോകുന്നത് നല്ലതാണ്. തിങ്കളാഴ്ചകളില്‍ ശിവഭഗവാന് പിന്‍വിളക്ക് നടത്താം. ഇത് അടുപ്പിച്ച് 41 തിങ്കളാഴ്ചകളില്‍ ചെയ്യുന്നത് നല്ലതാണ്. ശിവഭജനം നടത്താം. ഇതും പരിഹാരമാണ്. ഇത്തരത്തിലെ പ്രശ്‌നങ്ങള്‍, ജാതകവശാലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ ഇതേറെ നല്ലതാണ്.രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക


Source link

Related Articles

Back to top button