സമ്പൂർണ നഷ്ടം, നിലയില്ലാതെ വിപണി, നിക്ഷേപകർ ആശങ്കയിൽ

അമേരിക്കൻ ഡോളറിനെതിരെ രൂപ വീഴുന്നതും അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും തകർച്ച കുറിച്ചതും ഇന്ത്യൻ വിപണിക്ക് ഇന്ന് വീഴ്ച നൽകി. ഒന്നര ശതമാനത്തിനടുത്ത് നഷ്ടം കുറിച്ച നിഫ്റ്റിയും, സെൻസെക്‌സും യഥാക്രമം 23085 പോയിന്റിലും, 76330 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്.ഇന്ന് സമ്പൂർണ നഷ്ടം കുറിച്ച ഇന്ത്യൻ വിപണിയിൽ 6.5% നഷ്ടത്തോടെ റിയൽറ്റി സെക്ടറാണ് ഏറ്റവും കൂടുതൽ നഷ്ടം കുറിച്ചത്. ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി സെക്ടറുകൾ ഒന്നര ശതമാനം വീതം വീണത് ഇന്ത്യൻ വിപണിക്ക് നിർണായകമായി.ഡോളർ വീണ്ടും മുന്നേറിയത് രൂപക്ക് വീഴ്ച നൽകി. അമേരിക്കൻ ഡോളറിനെതിരെ രൂപ എക്കാലത്തെയും, ഏറ്റവും മോശം നിരക്കിലാണ് തുടരുന്നത്. ഒരു അമേരിക്കൻ ഡോളറിന് 86.50 എന്ന നിലയിലേക്കും വീണ ഇന്ത്യൻ രൂപ കുത്തനെ വീണുകൊണ്ടിരിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കും, വിപണിക്കും ക്ഷീണമാണ്. പണപ്പെരുപ്പം കുറയുന്നു ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം 5.22% മാത്രം വളർച്ച കുറിച്ചത് വിപണിക്ക് തൽക്കാലം ആശ്വാസമാണ്. ഡിസംബറിൽ ഇന്ത്യൻ സിപിഐ 5.30% മുന്നേറിയിട്ടുണ്ടാകാമെന്നായിരുന്നു അനുമാനം.
Source link