WORLD

മൂന്നാം മത്സരത്തിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട രോഹിത്തുമായി നിത അംബാനിയുടെ ‘സീരിയസ് ചർച്ച’; താരം പുറത്തേക്ക്? – വിഡിയോ


മുംബൈ ∙ തുടർച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട വെറ്ററൻ താരം രോഹിത് ശർമ മുംബൈ ഇന്ത്യൻസ് സ്ക്വാഡിൽനിന്ന് പുറത്തേക്ക്? കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ ടീം ഉടമ നിത അംബാനി ഗ്രൗണ്ടിൽവച്ച് രോഹിത്തുമായി ‘സഗൗരവം’ ചർച്ച നടത്തിയതോടെയാണ് ഇത്തരമൊരു അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.  രോഹിത്തിന്റെ ഫോമും ടീമിൽ അദ്ദേഹത്തിന്റെ ഭാവിയുമാണ് ഇരുവരും ഗൗരവത്തോടെ ചർച്ച ചെയ്തത് എന്നാണ് ആരാധക വിലയിരുത്തൽ.തുടർച്ചയായ മൂന്നാം മത്സരത്തിലും രോഹിത് ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും, ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റു നേടിയ അശ്വനി കുമാറിന്റെ ബലത്തിൽ മുംബൈ സീസണിൽ ആദ്യ ജയം കുറിച്ചിരുന്നു. കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിനാണ് മുംബൈ മറികടന്നത്. അരങ്ങേറ്റ മത്സരം 4 വിക്കറ്റുമായി ആഘോഷിച്ച അശ്വനി കുമാർ പ്ലെയർ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.


Source link

Related Articles

Back to top button