സാംസങും മോട്ടോറോളയും ഗൂഗിളിന്റെ Gemini-യെ ഒഴിവാക്കും, പകരം പെര്‍പ്ലെക്‌സിറ്റി- വിശദമായറിയാം

ഗൂഗിള്‍ അസിസ്റ്റന്റിന് പകരം ജെമിനൈ എഐ ചാറ്റ്ബോട്ടിനെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. എന്നാല്‍, ചില പ്രമുഖ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ ജെമിനൈ എഐയെ ഒഴിവാക്കി, പകരം പെര്‍പ്ലെക്‌സിറ്റി എഐയെ ഡിഫോള്‍ട്ട് ഡിജിറ്റല്‍ അസിസ്റ്റന്റായി തങ്ങളുടെ ഫോണുകളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.ലെനോവോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോട്ടോറോള, പെര്‍പ്ലെക്‌സിറ്റി എഐയുമായി സഹകരണത്തിനുള്ള ധാരണയില്‍ എത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 ഏപ്രില്‍ 24-ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഒരു പരിപാടിയില്‍ മോട്ടോറോള ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് വിവരം. മോട്ടോറോളയുടെ പുതിയ റേസര്‍ ഫോണുകളില്‍ പെര്‍പ്ലെക്‌സിറ്റി എഐ ഉള്‍പ്പെടുത്തിയ ഒരു നൂതന യൂസര്‍ ഇന്റര്‍ഫേസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source link