WORLD

സാന്റ്നർക്കു സ്ട്രൈക്ക് കൊടുത്തില്ല, ക്യാപ്റ്റൻ പാണ്ഡ്യ ക്രീസിലുണ്ടായിട്ടും മുംബൈയ്ക്ക് തോൽവി; ത്രില്ലർ ജയിച്ച് ലക്നൗ


ലക്നൗ∙ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയും മിച്ചൽ സാന്റ്നറും ക്രീസിലുണ്ടായിട്ടും ത്രില്ലർ പോരാട്ടത്തിൽ വീണ് മുംബൈ ഇന്ത്യൻസ്. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 12 റൺസിനാണ് ആതിഥേയരുടെ വിജയം. സീസണിലെ രണ്ടാം വിജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്.43 പന്തിൽ 67 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. നമൻ ഥിർ (24 പന്തിൽ 46), ഹാർദിക് പാണ്ഡ്യ (16 പന്തിൽ 28), തിലക് വർമ (23 പന്തിൽ 25) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. മറുപടി ബാറ്റിങ്ങിൽ വിൽ ജാക്സും (അഞ്ച്), റയാൻ റിക്കിള്‍ട്ടനും (10) തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും, നമന്‍ ഥിറും സൂര്യകുമാർ യാദവും മുംബൈയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. സ്കോർ 86ൽ നിൽക്കെ ദിഗ്‍വേഷ് രാതിയുടെ പന്തിൽ നമൻ ഥിർ ബോൾഡായി. 10 ഓവറിലാണ് മുംബൈ 100 പിന്നിട്ടത്. 


Source link

Related Articles

Back to top button