KERALA

സാരഥിയിൽ ‘കാണാത്ത’ ഡ്രൈവിങ് ലൈസൻസുകൾ ഉൾക്കൊള്ളിക്കാൻ ക്രമീകരണം


തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ ‘സാരഥി’ സോഫ്റ്റ്‌വേറിൽ വിട്ടുപോയ ഡ്രൈവിങ് ലൈസൻസുകൾ ഉൾക്കൊള്ളിക്കാൻ ഓഫീസുകളിൽ ക്രമീകരണം ഏർപ്പെടുത്തി. അപേക്ഷകളിൽ എത്രയുംവേഗം നടപടി പൂർത്തിയാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം നിർദേശം നൽകി.സോഫ്റ്റ്‌വേർ മാറ്റംനടന്ന 2020-ൽ പുതുക്കിയ ഒന്നരലക്ഷത്തോളം ഡ്രൈവിങ് ലൈസൻസുകൾ ഓൺലൈനിൽ എത്തിയിട്ടില്ലെന്ന വിവരം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് നടപടി. വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് ലൈസൻസ് ഉടമകളെ വലയ്ക്കരുത്. ഇത്തരം ലൈസൻസുകൾ ഓൺലൈനിലേക്ക് മാറ്റാൻ ഓഫീസുകളിൽ പ്രത്യേകം ജീവനക്കാരെ നിയോഗിക്കണം. ഇവർ സമയബന്ധിതമായി അപേക്ഷകൾ തീർപ്പാക്കുന്നുവെന്ന് മേലുദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button