KERALA

സിങ്കപ്പൂരിലെ തനത് രുചികൾ ആസ്വദിച്ച് ഇമ്മാനുവല്‍ മാക്രോൺ; രുചി എങ്ങനെയുണ്ടെന്ന് പ്രധാനമന്ത്രി|VIDEO


സിങ്കപ്പൂർ രുചികള്‍ ഒരു തവണ പരീക്ഷിച്ചവര്‍ ആ രുചി പിന്നെ മറക്കാന്‍ ഇടയില്ല. ഇതേ അനുഭവമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും സിങ്കപ്പൂർ സമ്മാനിച്ചത്. അറുപത് വര്‍ഷത്തെ ഉഭയകക്ഷി ബന്ധത്തെ ഊഷ്മളമാക്കാനായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിൻ്റെ സിങ്കപ്പൂർ സന്ദര്‍ശനം. സിങ്കപ്പൂരിൻ്റെ തനത് ഭക്ഷണം മാക്രോൺ ആസ്വദിക്കുന്ന വീഡിയോ സിങ്കപ്പൂർ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.സിങ്കപ്പൂരിലെ തനത് രുചികള്‍ക്ക് പ്രസിദ്ധമായ സ്ഥലമാണ് മാക്രോൺ സന്ദർശിച്ച ലോ പ സാറ്റ് എന്ന ഹോക്കര്‍ സെൻ്റർ. നൂറ്റാണ്ടുകള്‍ പഴക്കുമുള്ള സിങ്കപ്പൂരിലെ ഫുഡ് മാര്‍ക്കറ്റാണ് ലോ പ സാറ്റ്. മാക്രോണ്‍ ഹോക്കര്‍ സെന്ററില്‍ ചിക്കന്‍ റൈസ്, ലക്‌സ, സതേ തുടങ്ങിയ പ്രാദേശിക വിഭവങ്ങള്‍ രുചിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


Source link

Related Articles

Back to top button