KERALA

സിഡ്‌നി ടെസ്റ്റും ചാമ്പ്യന്‍സ് ട്രോഫിയും കടന്നു; ഇപ്പോഴിതാ ഇംഗ്ലണ്ടിലും ഇന്ത്യയെ നയിക്കാന്‍ രോഹിത്


സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച വലിയ അഭ്യൂഹങ്ങളിലൊന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതും ഒപ്പം സമീപകാല ടെസ്റ്റ് മത്സരങ്ങളിലെല്ലാം ബാറ്റിങ്ങില്‍ പരാജയപ്പെട്ടതും കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും താരത്തിന്റെ ടീമിലെ സ്ഥാനത്തിനു പോലും ഭീഷണിയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയം ഏറ്റവുമധികം ആശ്വാസം നല്‍കിയിരിക്കുന്നത് രോഹിത്തിനാണ്. ടീമിനെ കിരീടത്തിലേക്കു നയിച്ചതോടെ ഇംഗ്ലണ്ടിനെതിരേ ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് തന്നെ ടീം ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതോടെ ഒരു മാസം മുമ്പ് ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കിടെ ഉയര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ പദവിയുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങള്‍ അവസാനിച്ചുവെന്നു പറയാം. ആഴ്ചകള്‍ക്കു മുമ്പുവരെ ഭാവിയുടെ കാര്യത്തില്‍ രോഹിത് തീരുമാനം എടുക്കണമെന്നു പറഞ്ഞ ‘വലിയ ആളുകള്‍’ എപ്പോഴായിരിക്കും അവരുടെ തീരുമാനം മാറ്റിയിട്ടുണ്ടാകുക. പഴയ രോഹിത്തിനെ പോലെ ക്രീസില്‍ കിവീസ് ബൗളര്‍മാരെ അടിച്ചുപറത്തിയപ്പോഴോ, അതോ കഴിഞ്ഞ രണ്ട് ഐസിസി ടൂര്‍ണമെന്റുകളിലേതിന് സമാനമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ടീമിനെ കിരീടത്തിലെത്തിച്ചപ്പോഴോ.


Source link

Related Articles

Back to top button