KERALA

‘പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല’; വ്യക്തതവരുത്തി നടന്‍


പാക് ഷെല്ലാക്രമണത്തെത്തുടര്‍ന്ന് ജയ്‌സാല്‍മീറില്‍ പ്രതിസന്ധിയിലായ ‘ഹാഫ്’ എന്ന ചിത്രവുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം തള്ളി നടന്‍ മണിക്കുട്ടന്‍. പാക് അതിര്‍ത്തിയില്‍ കുടുങ്ങി എന്ന് പ്രചരിപ്പിക്കപ്പെടുന്ന മണിക്കുട്ടന്‍ താനല്ലെന്ന് നടന്‍ സാമൂഹികമാധ്യമങ്ങള്‍ വഴി അറിയിച്ചു. താനിപ്പോള്‍ ഒരുസ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണെന്നും മണിക്കുട്ടന്‍ വ്യക്തതവരുത്തി.’ഈ വാര്‍ത്തയില്‍ പറഞ്ഞ മണിക്കുട്ടന്‍ ഞാനല്ല. പ്രിയമുള്ളവരേ സിനി സ്റ്റാര്‍ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത മേനോന്‍, രാഹുല്‍ മാധവ, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോന്‍, അനൂപ് കോവളം എന്നിവരോടൊപ്പം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ഒരു ചാനലില്‍ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്നു വിശ്വസിക്കുന്നു. നല്ല രീതിയിലുള്ള ഇന്ത്യന്‍ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’, മണിക്കുട്ടന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.


Source link

Related Articles

Back to top button