സിനിമകളിലെ വയലൻസ് കുട്ടികളെ ബാധിക്കുന്നത് എങ്ങനെ?

നമ്മുടെ കുഞ്ഞുങ്ങളിൽ ഏറിയ പങ്കും മാധ്യമങ്ങളുടെ സ്വധീനത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കയ്യെത്തും ദൂരത്താണ് അവരെ സംബന്ധിച്ചിടത്തോളം നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ലഭ്യത. വിരൽത്തുമ്പിൽ ലഭ്യമാകാത്തതായി ഒന്നുമില്ല കുട്ടികളുടെ താല്പര്യങ്ങൾ ഇപ്പോൾ കാർട്ടൂൺ കാണലിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതുമില്ല. സിനിമകളും വെബ്‌സീരീസും ഒക്കെ അവരുടെ താല്പര്യമുള്ള വിഷയങ്ങളാണ്. അതിനാൽ തന്നെ എന്തും ലഭ്യമാകുന്ന മാധ്യമങ്ങളുടെ കൂട്ടത്തിൽ നിന്നും കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കാത്ത കാര്യങ്ങൾ മാത്രം അവർക്ക് കാണുന്നതിനായി നൽകുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു വലിയ ടാസ്ക് ആണ്.സിനിമകളിൽ വയലൻസ് ഒരു പ്രധാനഘടകം ആയിക്കൊണ്ടിരിക്കുകയാണ്. തീയറ്ററുകളിൽ ഇത്തരം സിനിമകൾ കാണുന്നതിൽ നിന്നും കുട്ടികൾക്ക് വിലക്കുണ്ടെങ്കിലും ഒടിടി പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വരുമ്പോൾ അതല്ല അവസ്ഥ. കുട്ടികൾക്ക് ഇത്തരം വയലൻസ് നിറഞ്ഞ സിനിമകൾ കാണാനുള്ള അവസരങ്ങൾ കയ്യെത്തും കയ്യെത്തും ദൂരത്താണ്. ഈ അവസരത്തിൽ സിനിമയിലെയും വെബ് സീരീസുകളിലേയും വയലൻസ് എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
Source link