KERALA

ഭരിക്കുന്നവര്‍ക്ക് ഇച്ഛാശക്തി വേണം, ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ തോന്നുന്നത് ചെയ്യും – എം.എം. മണി


പാര്‍ട്ടിക്ക് മുകളില്‍ ഒരാളുമുണ്ടാവില്ലെന്നും അങ്ങനെ വന്നാല്‍ അത് അധോഗതിയാവുമെന്നും സിപിഎം നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ എം.എം. മണി. പാര്‍ട്ടി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ശരി തെറ്റുകള്‍ വിലയിരുത്തുന്നുണ്ട്. ആരെയും ഉപദ്രവിക്കില്ലെന്നും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ വീഴ്ചയില്ലാതെ നടപ്പാക്കണമെന്നും മന്ത്രിയായപ്പോള്‍ താന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ അത് സമ്മതിച്ചു കൊടുക്കില്ലായിരുന്നു. ഭരിക്കുന്നവര്‍ക്ക് ഇച്ഛാശക്തി വേണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ തോന്നുന്നത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലുള്ള വീട്ടില്‍ മാതൃഭൂമി പ്രതിനിധികളായ കെ.എ. ജോണി, പി.കെ. ജയചന്ദ്രന്‍, പ്രവീണ്‍ കൃഷ്ണന്‍, വിഷ്ണു എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് എം.എം. മണി നിലപാട് വ്യക്തമാക്കിയത്. Inshort: CPM leader MM Mani clarifies that no one is above the party. He discusses the party`s internal functioning and government performance evaluation.


Source link

Related Articles

Back to top button