WORLD

മലപ്പുറത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ‌


മലപ്പുറം ∙ കോണോംപാറയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഒളവട്ടൂർ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് മലപ്പുറം കോണമ്പാറ സ്വദേശി അൻവർ അറസ്റ്റിലായത്.  കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ്  അറസ്റ്റ്.റജിലയുടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. അൻവറിന്റെ മർദ്ദനത്തെ തുടർന്നാണ് റജിലയുടെ ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ചയാണ് റജിലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക്  രണ്ട് മക്കളുണ്ട്.


Source link

Related Articles

Back to top button