‘സിപിഎം പിണറായി വിജയന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി; സ്ത്രീ തുല്യത പ്രസംഗത്തിൽ മാത്രം’

കൊച്ചി ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടനയിൽ രൂക്ഷ വിമർശനവുമായി ബിജെപി. പിണറായി വിജയനും മുഹമ്മദ് റിയാസിനും സ്തുതി പാടുന്നവരെയാണ് കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി സിപിഎം മാറിയെന്നും സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ഒട്ടേറെ പേർ ബിജെപിയിലേക്കു വരുന്നുണ്ടെന്നും മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനും പ്രതികരിച്ചു. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു നേതാക്കൾ.സിപിഎമ്മിന്റെ 17 അംഗം സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഒരു വനിത മാത്രമാണുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു. ജനസംഖ്യയുെട 10 ശതമാനം വരുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്നു സെക്രട്ടേറിയറ്റിൽ ആരുമില്ല. എന്നാൽ ബിജെപി ഭാരവാഹികളിൽ മൂന്നിലൊന്ന് സ്ത്രീകളാണ്. കഴിഞ്ഞ 10 വർഷമായി ഇത്തരത്തിലാണ് കാര്യങ്ങളെന്നും സുരേന്ദ്രൻ പറഞ്ഞു.
Source link