KERALA

ഒരുപാട് തെറ്റുകള്‍ ചെയ്തു, ആദ്യവിവാഹം വളരേ നേരത്തെയായിരുന്നു- ആമിര്‍ ഖാന്‍


ആദ്യഭാര്യ റീന ദത്തയുമായുള്ള തന്റെ വിവാഹം എടുത്തുചാട്ടമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ആ ബന്ധത്തില്‍നിന്ന് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായും രാജ് ശമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു. ജീവിതത്തില്‍ എടുത്ത ഖേദിക്കുന്ന ഒരുതീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ആമിര്‍ ഖാന്റെ മറുപടി.’ഒന്നല്ല, ഒരുപാട് തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. റീനയുമായുള്ള വിവാഹം വളരേ നേരത്തേയായിരുന്നു. എനിക്ക് 21-ഉം അവള്‍ക്ക് 19-ഉം ആയിരുന്നു. എനിക്ക് നിയമപരമായി വിവാഹംചെയ്യാന്‍ കഴിയുന്ന ആദ്യത്തെ ദിവസം തന്നെ ഞങ്ങളുടെ വിവാഹം നടത്തി- ഏപ്രില്‍ 18ന്’, ആമിര്‍ ഖാന്‍ പറഞ്ഞു.


Source link

Related Articles

Back to top button