KERALA
സിയുഇടി യുജി: അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് 22

ന്യൂഡല്‍ഹി: കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ഗ്രാജ്വേറ്റിന് (CUET UG, സിയുഇടി യുജി) അപേക്ഷിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 22-ന് അവസാനിക്കും. അപേക്ഷാ ഫീ അടയ്‌ക്കേണ്ട അവസാന തീയതി മാര്‍ച്ച് 23 ആണ്. മാര്‍ച്ച് 24 മുതല്‍ 26 വരെ അപേക്ഷകളിലെ തിരുത്തലുകള്‍ക്ക് അവസരമുണ്ടാകും.മേയ് എട്ട് മുതല്‍ ജൂണ്‍ ഒന്നുവരെയാകും പരീക്ഷ നടത്തുക. 13 ഇന്ത്യന്‍ ഭാഷകളിലായാണ് പരീക്ഷ നടത്തുക. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം ഇക്കൊല്ലം മുതല്‍ പരീക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാകും പരീക്ഷ.
Source link