KERALA

സുനാമി, 3 ലക്ഷംപേർക്ക് ജീവന്‍ നഷ്ടമായേക്കാം; അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലന സാധ്യത പ്രവചിച്ച് ജപ്പാൻ 


ടോക്യോ: ജപ്പാനില്‍ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജപ്പാന്റെ പസഫിക് തീരത്തെ നന്‍കായി ട്രഫിലുണ്ടായേക്കാവുന്ന ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കും. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നേക്കാമെന്നും മൂന്നുലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഭൂചലനഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. നന്‍കായി ട്രഫ് എന്നറിയപ്പെടുന്ന മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ എട്ട് മുതല്‍ ഒന്‍പതുവരെ തീവ്രത അനുഭവപ്പെട്ടേക്കാവുന്ന ഭൂചലനത്തിന് എണ്‍പതുശതമാനം സാധ്യതയുണ്ടെന്നാണ് ജപ്പാന്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് പസഫിക് തീരത്ത് 900 കിലോമീറ്റര്‍ വിസ്തൃതിയിലാണ് നന്‍കായി ട്രഫ് സ്ഥിതി ചെയ്യുന്നത്. ഫിലിപ്പീന്‍സ് സമുദ്ര ഫലകത്തിന്റെയും യുറേഷ്യന്‍ ഫലകത്തിന്റെയും ചലനങ്ങളാണ് ഈ മേഖലയെ അതിതീവ്ര ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശമാക്കി മാറ്റുന്നത്. നൂറുമുതല്‍ 150 കൊല്ലത്തിനിടയ്ക്ക് ഒരിക്കല്‍ ഇവിടെ ഭൂചലനം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.


Source link

Related Articles

Back to top button